കേരളം

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സ്; മു​രാ​രി ബാ​ബു​വി​ന് ജാ​മ്യം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ മു​ൻ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ മു​രാ​രി ബാ​ബു​വി​ന് ജാ​മ്യം.

ദ്വാ​ര​പാ​ല​ക കേ​സി​ലും ക​ട്ടി​ള​പ്പാ​ളി കേ​സി​ലും കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. അ​റ​സ്റ്റി​ലാ​യി 90 ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി സ്വാ​ഭാ​വി​ക ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ര​ണ്ട് കേ​സു​ക​ളി​ലും മു​രാ​രി ബാ​ബു സ്വാ​ഭാ​വി​ക ജാ​മ്യം തേ​ടി​യി​രു​ന്നു. ജാ​മ്യാ​പേ​ക്ഷ​ക​ളി​ൽ ഇ​ന്ന​ലെ വാ​ദം പൂ​ർ​ത്തി​യാ​യി​രു​ന്നു. സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ജാ​മ്യം കി​ട്ടി പു​റ​ത്തി​റ​ങ്ങു​ന്ന ആ​ദ്യ പ്ര​തി​യാ​ണ് മു​രാ​രി ബാ​ബു.

നേ​ര​ത്തെ ഒ​ന്നാം പ്ര​തി ഉ​ണ്ണി കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ദ്വാ​ര​പാ​ല​ക കേ​സി​ൽ സ്വാ​ഭാ​വി​ക ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ക​ട്ടി​ള​പ്പാ​ളി കേ​സി​ൽ 90 ദി​വ​സം പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ റി​മാ​ൻ​ഡി​ൽ തു​ട​രു​ക​യാ​ണ്.

കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ 14 ദി​വ​സ റി​മാ​ൻ​ഡ് കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കും. പ്ര​തി​യു​ടെ റി​മാ​ൻ​ഡ് നീ​ട്ടി വാ​ങ്ങും. ജ​നു​വ​രി 28 നാ​ണ് ത​ന്ത്രി​യു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത്.

Leave A Comment