ഗ്രീഷ്മ ഏഴ് ദിവസം പോലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസിലെ പ്രതി ഗ്രീഷ്മയെ ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച അപേക്ഷ പരിഗണിച്ച് നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ആത്മഹത്യാശ്രമത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗ്രീഷ്മയെ കഴിഞ്ഞ ദിവസം ജയിലിലേക്ക് മാറ്റിയിരുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവരെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.പ്രതികളുമായി തെളിവെടുപ്പ് നടത്തുമ്പോൾ പൂർണമായും ദൃശ്യങ്ങൾ പകർത്തണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം ഷാരോൺ കേസ് കേരളമോ തമിഴ്നാടോ അന്വേഷിക്കുന്നതിനു നിയമ തടസമില്ലെന്നാണു ഗവ. പ്ലീഡർ നൽകിയ നിയമോപദേശം. കേസ് തമിഴ്നാട്ടിലേക്ക് മാറ്റരുതെന്നാവശ്യപ്പെട്ട് ഷാരോണിന്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ടിരുന്നു.
Leave A Comment