കേരളം

വി​ൽപ​ന​യി​ൽ ക്ര​മ​ക്കേ​ടു​ക​ൾ: 279 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ കേ​സ്

തൃ​ശൂ​ർ: ക്രി​സ്മ​സി​നോ​ട​നു​ബ​ന്ധി​ച്ച് ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് മ​ധ്യ​മേ​ഖ​ല​യി​ലെ വി​വി​ധ ജി​ല്ല​ക​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 279 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു. 4,67,500 രൂ​പ പി​ഴ ഈ​ടാ​ക്കി. എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ലീ​ഗ​ൽ മെ​ട്രോ​ള​ജി നി​യ​മ​പ്ര​കാ​രം ആ​വ​ശ്യ​മാ​യ രേ​ഖ​പ്പെ​ടു​ത്ത​ലു​ക​ൾ ഇ​ല്ലാ​ത്ത ഉ​ത്​പ​ന്ന പാ​യ്ക്ക​റ്റു​ക​ൾ വി​ല്​പ​ന​യ്ക്ക് പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്ന ബേ​ക്ക​റി​ക​ൾ, സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ, സ്റ്റേ​ഷ​ന​റി ക​ട​ക​ൾ, ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ വി​ല്​പ​ന കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി​യ 12 സ്ഥാ​പ​ന​ങ്ങ​ൾ​ക്കും മു​ദ്ര പ​തി​പ്പി​ക്കാ​തെ അ​ള​വു​തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച​തി​നു 17 വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കുമെ​തി​രെ​യാ​ണു ന​ട​പ​ടി.

നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​യാ​യി 2022 ഡി​സം​ബ​ർ 19ന് ​ആ​രം​ഭി​ച്ച സ്ക്വാ​ഡു​ക​ളു​ടെ പ​രി​ശോ​ധ​ന​യി​ലാ​ണ് കേ​സു​ക​ൾ ക​ണ്ടെ​ത്തി​യ​തെ​ന്ന് മ​ധ്യ​മേ​ഖ​ല ജോ​യി​ന്‍റ് ക​ണ്‍​ട്രോ​ള​ർ ജെ.​സി. ജീ​സ​ണ്‍ അ​റി​യി​ച്ചു.

ഡെ​പ്യൂ​ട്ടി ക​ണ്‍​ട്രോ​ള​ർ​മാ​രാ​യ ബി. ​ഐ. സൈ​ലാ​സ്, കെ.​ഡി. നി​ഷാ​ദ്, എ​സ്.​വി. മ​നോ​ജ്‌കു​മാ​ർ, കെ. ​സു​ജാ ജോ​സഫ്, സേ​വ്യ​ർ. പി. ​ഇ​ഗ്നേ​ഷ്യ​സ്, അ​നൂ​പ്. വി. ​ഉ​മേ​ഷ്, എ.​സി. ശശി​ ക​ല, വി​നോ​ദ്‌കു​മാ​ർ, എ​സ്. ഷെ​യ്ക് ഷി​ബു, സി. ​ഷാ​മോ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Leave A Comment