കെപിസിസിയിൽ ചുമതലമാറ്റം; ടി യു രാധാകൃഷ്ണന് ഓഫീസിന്റെ അധികചുമതല
തിരുവനന്തപുരം : കെ പി സി സി ഭാരവാഹികളുടെ ചുമതലയിൽ മാറ്റം. കെ പി സി സി ഓഫീസ് ചുമതലയിൽ നിന്ന് ജനറൽ സെക്രട്ടറി ജി. എസ്. ബാബുവിനെ മാറ്റി. സംഘടനാ ജനറൽ സെക്രട്ടറി ടി. യു. രാധാകൃഷ്ണന് ഓഫീസ് ചുമതല കൂടി നൽകി. ഓഫീസ് നടത്തിപ്പിൽ വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്ന് ജി. എസ്. ബാബുവിനെ സേവാദളിന്‍റെ ചുമതലയിലേക്ക് മാറ്റിയത്.മുതിർന്ന നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്‍റണി രാജിവച്ച ഒഴിവിൽ പി. സരിനെ കെ പി സി സി ഡിജിറ്റൽ മീഡിയ സെൽ കൺവീനറായി നിയമിച്ചു. വി ടി ബൽറാമിനാണ് കെ പി സി സി സോഷ്യൽ മീഡിയയുടെ ചുമതല. ഡോ. പി സരിനെ കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറാക്കി നിയമിച്ചു. ബിബിസി വിവാദത്തിനൊടുവില്‍ മുതിര്‍ന്ന നേതാവ് എകെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി കോണ്‍ഗ്രസിലെ പദവികൾ രാജിവെച്ചതിന് പിന്നാലെയാണ് പി സരിന് പദവി ലഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു സരിൻ.
Leave A Comment