പിണറായി വിജയൻ ഗാന്ധിനിന്ദ നടത്തുന്നു; മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ സതീശൻ
തിരുവനന്തപുരം: പ്രതിപക്ഷ എംഎൽഎമാരുടെ സത്യാഗ്രഹസമരത്തെ തള്ളിപറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനയ്ക്കെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഗാന്ധിയുടെ സമരരീതിയായ സത്യാഗ്രഹസമരത്തെ തള്ളിപറയുന്നത് മഹാത്മാ ഗാന്ധിയെ തള്ളിപറയുന്നതിന് തുല്യമാണെന്ന് സതീശൻ പറഞ്ഞു.
ബിജെപിയുടെ കൂടെ ചേർന്ന് മുഖ്യമന്ത്രി ഗാന്ധിനിന്ദ നടത്തുകയാണെന്നും സിപിഎം സമരം നടത്തുന്ന രീതിയിയല്ല യുഡിഎഫിന്റെ സമരരീതിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ, സി ആർ മഹേഷ്, നജീബ് കാന്തപുരം എന്നിവരാണ് സെസ് വർധനവിനെതിരേ നിയമസഭയിൽ സമരം നടത്തിയത്.
യുഡിഎഫിന് സത്യാഗ്രഹസമരം നടത്താൻ മാത്രമേ അറിയൂ എന്നായിരുന്നു സമരത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി.
Leave A Comment