ഇന്നും പതിവുപോലെ, മുഖ്യമന്ത്രിക്ക് രണ്ടിടത്ത് കരിങ്കൊടി; എട്ടുപേർ കസ്റ്റഡിയിൽ
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഇന്നും കരിങ്കൊടി പ്രതിഷേധം. കണ്ണൂർ ജില്ലയിലെ ചുടല, പരിയാരം എന്നിവിടങ്ങളിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
ചുടലയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് സുദീപ് ജയിംസ്, വി. രാഹുൽ എന്നിവരാണ് പ്രതിഷേധിച്ചത്. പരിയാരം പോലീസ് സ്റ്റേഷന് മുന്നിൽ ആറുപേരാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്.
എല്ലാവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
Leave A Comment