കേരളം

സുബി സുരേഷിന് ഇന്ന് വിട നല്‍കും; സംസ്കാരം വൈകുന്നേരം

കൊച്ചി: സിനിമാ താരവും ടെലിവിഷന്‍ അവതാരകയുമായ സുബി സുരേഷിന് വ്യാഴാഴ്ച കലാകേരളം വിട നല്‍കും. സംസ്കാരം വൈകുന്നേരം ചേരാനല്ലൂര്‍ പൊതുശ്മശാനത്തില്‍ നടക്കും.

മൃതദേഹം രാവിലെ എട്ടിന് കൂനമ്മാവിലുള്ള വീട്ടിലെത്തിച്ചു. പത്ത് മുതല്‍ വൈകുന്നേരം മൂന്നുവരെ വരാപ്പുഴ പുത്തന്‍പള്ളി ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനം നടക്കുന്നു.

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ചയാണ് സുബിയുടെ അന്ത്യം സംഭവിച്ചത്. ക​ര​ള്‍ മാ​റ്റി​വ​യ്ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം.

സിനിമാല എന്ന കോമഡി പരമ്പരയിലൂടെയാണ് സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. ടെലിവിഷൻ ചാനലുകളിലും സ്റ്റേജ് ഷോകളിലുമായി നിരവധി സ്കിറ്റുകളിൽ വിവിധതരത്തിലുള്ള കോമഡി റോളുകൾ സുബി ചെയ്തിട്ടുണ്ട്.

രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006ലാണ് സുബി ചലച്ചിത്രലോകത്തേക്ക് എത്തുന്നത്. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ... എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Leave A Comment