ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് ; കൂടിയാലോചനകള്‍ നടത്തും
തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് വേണമെന്ന മാനദണ്ഡം സംസ്ഥാനത്ത് കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ നടപ്പിലാക്കുകയുള്ളുവെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. കേന്ദ്ര നിര്‍ദേശം പാടെ തള്ളില്ലെന്നും മന്ത്രി പ്രതികരിച്ചു.
സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയതായി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഔദ്യോഗികമായി ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
ഇത് നടപ്പിലാക്കണമെങ്കില്‍ പാഠപുസ്തകത്തിലടക്കം മാറ്റം വരുത്തണം. അധ്യാപക രക്ഷാകര്‍തൃ സംഘടനകളുമായും രാഷ്ട്രീയപാര്‍ട്ടികളുമായും ചര്‍ച്ച നടത്തിയ ശേഷം അധികം വൈകാതെതന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
Leave A Comment