സി.എം.രവീന്ദ്രന് ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. രവീന്ദ്രന് നിയമസഭയിലെ ഓഫിസിലെത്തി.
ലൈഫ് മിഷന് കരാറിലെ കോഴക്കേസിലാണ് രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാനിരുന്നത്. ഇന്ന് രാവിലെ 10.30ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം.
നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന കാരണം ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകുന്നതില്‍നിന്ന് ഒഴിവ് നേടിയിരിക്കാമെന്നാണ് സൂചന. അതേസമയം ഇക്കാര്യത്തെക്കുറിച്ച് രവീന്ദ്രന് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ലൈഫ് മിഷന് കേസിലെ ഇടപാടുകളെല്ലാം രവീന്ദ്രന്റെ കൂടി അറിവോടെയാണെന്നാണ് സ്വപ്നയുടെ മൊഴി. ആരോപണങ്ങള്‍ ശരിവയ്ക്കുന്ന വാട്ട്സ്ആപ്പ് ചാറ്റുകളും ഇഡിക്ക് ലഭിച്ചു.
Leave A Comment