ബലാത്സംഗക്കേസ്; എല്‍ദോസ് കുന്നപ്പിള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് നല്കിയ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍. എംഎല്‍എ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കാട്ടി തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് നല്കി.
റായ്പൂരില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ എംഎല്‍എ കോടതി അനുമതിയില്ലാതെ പങ്കെടുത്തെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കര്‍ശന ഉപാധികളോടെയാണ് ബലാത്സംഗക്കേസില്‍ എല്‍ദോസിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നത്.
മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയില്ലാതെ എംഎല്‍എ കേരളത്തിന് പുറത്ത് പോകാന്‍ പാടില്ലെന്ന് ജാമ്യ വ്യവസ്ഥയിലുണ്ടായിരുന്നു. എന്നാല്‍ അനുമതിയില്ലാതെ എംഎല്‍എ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
Leave A Comment