ക്വട്ടേഷന്‍ സംഘങ്ങളുടെ തണലില്‍ അല്ല സിപിഎം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഷുഹൈബ് വധക്കേസ് ദുര്‍ബലപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
പാര്‍ട്ടി വിരുദ്ധ നിലപാട് കണ്ടതുകൊണ്ടാണ് ആകാശ് തില്ലങ്കേരി അടക്കമുള്ളവരെ സിപിഎം പുറത്താക്കിയത്. അങ്ങനെ പുറത്തുപോയാല്‍ ചിലര്‍ വല്ലാത്ത ശത്രുതയോടെ പാര്‍ട്ടിയോട് പെരുമാറാറുണ്ട്. അത് തങ്ങളെ ബാധിക്കില്ല. ക്വട്ടേഷന്‍ സംഘങ്ങളുടെ തണലില്‍ അല്ല സിപിഎം എന്നും മുഖ്യമന്ത്രി പറഞ്ഞു.
ആകാശും ജിജോയും കേസുകളില്‍ പ്രതിയാണ്. അതുകൊണ്ടാണ് കാപ്പ ചുമത്തിയത്. സിബിഐ അന്വേഷണത്തെ എതിര്‍ത്തത് പ്രതികളെ സംരക്ഷിക്കാനല്ല. ക്രിമിനലുകളുടെ വാക്ക് മഹത്വവത്കരിക്കാനാണ് പ്രതിപക്ഷത്തിന് വ്യഗ്രതയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
കേസുമായി ബന്ധപ്പെട്ട് പുതിയ തെളിവുകളോ പരാതികളോ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Leave A Comment