പാർട്ടി നയമല്ല; ജയരാജന്റെ 'ബിൻ ലാദൻ' പരാമർശം പരിശോധിക്കുമെന്ന് സിപിഎം
കൊച്ചി: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ "ബിൻ ലാദൻ' പരാമർശം തള്ളി സിപിഎം. പേരിന്റെ അടിസ്ഥാനത്തിൽ ആരെയും അപമാനിക്കുന്നത് പാർട്ടി നയമല്ലെന്നും പരാമർശം പരിശോധിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമപ്രവർത്തകൻ നൗഫല്‍ ബിന്‍ യൂസഫിനെ ആണ് എം.വി. ജയരാജൻ "നൗഫല്‍ ബിന്‍ ലാദന്' എന്ന് വിളിച്ചത്. അല്‍ഖ്വയ്ദ മുന്‍ തലവന്‍ ഒസാമ ബിന്‍ ലാദനോട് ബന്ധപ്പെടുത്തി ജയരാജന് നടത്തിയ പ്രസ്താവന വിവാദമായിരുന്നു.
ജയരാജന്റെ പരാമർശത്തിനെതിരേ കോൺഗ്രസും രംഗത്തെത്തിയിരുന്നു. ജയരാജന്റെ പരാമർശം ഇസ്ലാമോ ഫോബിയയും വംശവെറിയുമാണെന്ന് കെപിസിസി വെെസ് പ്രസിഡന്റ് വി.ടി ബൽറാം ആരോപിച്ചിരുന്നു.
Leave A Comment