ബ്രഹ്മപുരത്ത് ശാസ്ത്രീയ പരിഹാരം കാണും: എം.വി. ഗോവിന്ദന്
കൊച്ചി : കേരളത്തില്‍ ഖരമാലിന്യപ്രശ്നം പൂര്‍ണമായി പരിഹരിക്കാനുള്ള പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന് പറഞ്ഞു. ജനകീയ പ്രതിരോധജാഥയുടെ ഭാഗമായി പറവൂരില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രഹ്മപുരം പ്ലാന്റ് പുനര്‍നിര്‍മിക്കാന്‍ പദ്ധതി പുരോഗമിക്കുന്നതിനിടയിലാണ് തീപിടിത്തം. അത് പരിശോധിച്ച് ശാസ്ത്രീയമായ പരിഹാരം കാണും.
സി.എം. രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യുന്നത് സര്‍ക്കാരിനെ ബാധിക്കുന്നതല്ല. പുതിയ 43 സ്കൂള്‍ കെട്ടിടങ്ങള്‍ സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന് തെളിവാണ്.
ക്രിസ്ത്യന്‍ പള്ളികള്‍ക്കും വിശ്വാസികള്‍ക്കുംനേരെ ആക്രമണം നടക്കുന്നതായി സംഘടനകള്‍ ചൂണ്ടിക്കാട്ടിയ സംസ്ഥാനങ്ങളില്‍ കേരളം ഇല്ലെന്ന കാര്യവും എല്ലാവരും കാണണമെന്നും അദ്ദേഹം പറഞ്ഞു.
Leave A Comment