കേരളം

മരുമകന് കരാർ കിട്ടിയതിൽ ദുരൂഹതയുണ്ടെങ്കിൽ അന്വേഷിക്കണം; വൈക്കം വിശ്വൻ

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റ് വിഷയത്തിൽ തന്റെ മരുമകന് കരാർ കിട്ടിയതിൽ ദുരൂഹതയുണ്ടെങ്കിൽ അത് അന്വേഷിക്കട്ടെയെന്ന് സിപിഐഎം നേതാവ് വൈക്കം വിശ്വൻ. തന്റെ ബന്ധുക്കൾക്കോ വേണ്ടപ്പെട്ടവർക്കോ വേണ്ടി സൗകര്യങ്ങൾ ഒരുക്കി നൽകിയ അനുഭവം ഇല്ല. ഇപ്പോൾ എന്തിനാണ് ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഒരു മുൻ മേയർ തന്നെ വെല്ലുവിളിക്കുന്നത് കണ്ടിരുന്നു. 

ടോണി ചമ്മണിക്കെതിരെ മനഷ്ട്ട കേസിന് വക്കീൽ നോട്ടീസ് അയക്കാനാണ് തീരുമാനം. ഇവർ മാത്രമല്ലല്ലോ അവിടെയുള്ള കമ്പനി. മുഖ്യമന്ത്രിയുമായി തനിക്ക് നല്ല സൗഹൃദം എന്നും വാർത്തകൾ വരുന്നുണ്ട്. താൻ കുടുംബകാര്യങ്ങൾ അദ്ദേഹത്തോട് പറഞ്ഞിട്ടില്ല. അവരെ അദ്ദേഹത്തിന് അറിയുമോ എന്ന് പോലും അറിയില്ല. സിപിഐഎമ്മിനെ ഇകഴ്ത്തികാട്ടാനും അഴിമതിയുടെ പുകമറ സൃഷ്ടിക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Leave A Comment