കേരളം

'ഇ.പിയുടേത് വനിതാ ദിന സന്ദേശം, ഒരു വനിതാ സംഘടനക്കും പരാതിയില്ലേ', സതീശൻ

കൊച്ചി: എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന്‍റെ ജന്‍ഡര്‍ ന്യൂട്രല്‍ വിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പെൺകുട്ടികൾ ആണ്‍കുട്ടികളെ പോലെ സമരത്തിനു ഇറങ്ങി എന്ന ഇ.പിയുടെ പരാമർശത്തിൽ ഒരു വനിതാ സംഘടനക്കും പരാതി ഇല്ലേയെന്നാണ് സതീശന്‍റെ ചോദ്യം.

ഇപിയുടേത് സിപിഎമ്മിന്‍റെ വനിതാ ദിന സന്ദേശമാണ്. പെൺകുട്ടികൾക്ക് പാന്‍റ്സും ഷർട്ടും ഇടാൻ പാടില്ലേ? മുടി ക്രോപ്പ് ചെയ്യാൻ പാടില്ലേ? ആൺകുട്ടികൾക്കു മാത്രമേ സമരം ചെയ്യാൻ പാടുള്ളോ? അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പരാമർശമാണ് ഇ.പി. ജയരാജൻ നടത്തിയതെന്നും സതീശന്‍ പറഞ്ഞു.

Leave A Comment