കൊച്ചിയിലെ വിഷപ്പുക: നിയമസഭയിൽ മൗനം തുടർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമസഭയിൽ ഇന്നും മിണ്ടാതെ മുഖ്യമന്ത്രി പിണറായി വിജയൻ. സഭയിലുണ്ടായിരുന്നിട്ടും മുഖ്യമന്ത്രി വിഷയത്തെ കുറിച്ച് പ്രതികരിക്കാനോ മറുപടി നൽകാനോ തയാറായില്ല.
ഇന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം നൽകിയ നോട്ടീസിന് മന്ത്രി പി. രാജീവാണ് മറുപടി നൽകിയത്. മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടി വരുമെന്നതിനാലാണ് അടിയന്തര പ്രമേയം അനുവദിക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി.
Leave A Comment