വിജേഷ് പിള്ളയുടെ പരാതി; സ്വപ്നക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും
കൊച്ചി: സ്വപ്നാ സുരേഷിനെതിരെ വിജേഷ് പിള്ള നല്കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തും. കണ്ണൂര്‍ യൂണിറ്റിനാണ് അന്വേഷണ ചുമതല.
സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമമുണ്ടായെന്ന ആരോപണം ഫേസ്ബുക്ക് ലൈവിലൂടെയാണ് സ്വപ്ന ഉന്നയിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് വിജേഷ് പിള്ളയെ തന്റെ അടുത്തേയ്ക്ക് അയച്ചതെന്നും സ്വപ്ന ആരോപിച്ചിരുന്നു.
ഇതിനെതിരെ ഡിജിപിക്ക് വിജേഷ് നല്കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുക.
Leave A Comment