റിയാസ് മന്ത്രിയായത് മാനേജ്മെന്റ് ക്വാട്ടയില്‍, സതീശന്
തിരുവനന്തപുരം: മുഖ്യമന്ത്രി മറുപടി പറയേണ്ട ഒരു വിഷയത്തിലും അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കില്ലെന്നുള്ള സ്ഥിതിയാണ് നിലവിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. അനുമതി കൊടുക്കാതിരിക്കാന്‍ സ്പീക്കറെ നിര്‍ബന്ധിക്കുകയാണ്. സ്പീക്കര്‍ ഇവിടെ പരിഹാസപാത്രമാവുകയാണെന്നും സതീശന് മാധ്യമങ്ങളോട് പറഞ്ഞു.
മരുമകന് എത്ര വലിയ പിആര്‍ വര്‍ക്ക് നടത്തിയിട്ടും സ്പീക്കര്‍ക്കൊപ്പം എത്തുന്നില്ല എന്നുള്ള ആധിയാണ് മുഖ്യമന്ത്രിക്കെന്നും സതീശന് ആരോപിച്ചു. സ്പീക്കറെ പരിഹാസപാത്രമാക്കി, പ്രതിപക്ഷത്തിന്റെ ശത്രുവാക്കി മാറ്റി സഭാ നടപടികള്‍ അട്ടിമറിക്കാനാണ് ശ്രമം. കുടുംബ അജണ്ടയുടെ ഭാഗമായ നീക്കമാണിതെന്നും സതീശന് പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പ്രതിപക്ഷത്തിന്റെ നട്ടെല്ല് വാഴപിണ്ടിയാണെന്ന വിമര്‍ശനം സഭയില്‍ ഉന്നയിച്ചു. മാനേജ്മെന്റ് ക്വാട്ടയില്‍ മന്ത്രിയായ ആള്‍ക്ക് അങ്ങനെ പറയാന്‍ എന്തവകാശമെന്ന് സതീശന് ചോദിച്ചു. മനഃപൂര്‍വം പ്രകോപനം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും സതീശന് പറഞ്ഞു.
സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട വിഷയം സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യമാണ് തങ്ങള്‍ ഉന്നയിച്ചത്. ഒന്നിനും മറുപടി പറയാന്‍ കഴിയില്ലെങ്കില്‍ മുഖ്യമന്ത്രി എന്തിനാണ് കസേരയില്‍ ഇരിക്കുന്നത്. ഇത് കൗരവസഭയാണോ, നിയമസഭയാണോ എന്നും സതീശന് ചോദിച്ചു.
തങ്ങള്‍ സമാധാനപരമായാണ് സ്പീക്കറുടെ ഓഫീസിന് മുന്നില്‍ സത്യാഗ്രമിരുന്നതെന്നും വാച്ച് ആന്‍ഡ് വാര്‍ഡ് ആക്രമിക്കുകയായിരുന്നെന്നും സതീശന് ആരോപിച്ചു.
Leave A Comment