ഇടത് എംഎൽഎമാർക്കെതിരേ നടപടി വേണമെന്നു കെ. സുധാകരൻ എംപി
തിരുവനന്തപുരം: സിപിഎമ്മിൽ നിന്നു പുറത്തുപോയ എം.വി. രാഘവനെ 1987ൽ നിയമസഭയിലിട്ടു ചവിട്ടിക്കൂട്ടിയതിനു സമാനമായ ക്രൂരമായ സംഭവങ്ങളാണ് നിയമസഭയിൽ അരങ്ങേറിയതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി.
സിപിഎം ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ എം.വി. രാഘവനെ 15 ദിവസത്തേക്ക് നിയമസഭയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും മർദിച്ച സിപിഎം എംഎൽഎമാർക്ക് സംരക്ഷണം നല്കുകയും ചെയ്ത ചരിത്രമുള്ള സിപിഎം അതാണു വീണ്ടും ആവർത്തിക്കാൻ ശ്രമിക്കുന്നതെങ്കിൽ അതു തീക്കളിയായിരിക്കും.
യുഡിഎഫ് എംഎൽഎമാരെ മർദിച്ച ഇടത് എംഎൽഎമാർക്കും അഡീഷണൽ ചീഫ് മാർഷലിനുമെതിരെ നടപടിയെടുക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.
Leave A Comment