വൈക്കം സത്യഗ്രഹ സമര ശതാബ്ദി ആഘോഷം; മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് കേരളത്തില്‍
കോട്ടയം: വൈക്കം സത്യഗ്രഹ സമരത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യാഴാഴ്ച കേരളത്തിലെത്തും.
രാവിലെ 11.40ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ഖാര്‍ഗെയ്ക്കൊപ്പം കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ എന്നിവരും ഉണ്ടാകും.
ഉച്ചയ്ക്ക് 2.40ന് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം ഖാര്‍ഗെ വൈക്കത്തേക്ക് പോകും. 3.30ന് വൈക്കം സത്യാഗ്രഹ സമരത്തിന്റെ ശതാബ്ദി സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം 5.45ന് ഹെലികോപ്റ്ററില്‍ കൊച്ചി വിമാനത്താവളത്തിലെത്തും. രാത്രി എട്ടിന് കൊച്ചിയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് തിരിക്കും.
കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ എത്തിയതിനുശേഷം ആദ്യമായാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കേരളത്തിലെത്തുന്നത്.
Leave A Comment