കേരളം

മുഖ്യമന്ത്രിയും മന്ത്രിമാരും വീണ്ടും വിദേശത്തേക്ക്; ജൂണിൽ അമേരിക്ക, സെപ്റ്റംബറിൽ സൗദി

തിരുവന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടുത്ത വിദേശയാത്രയ്ക്ക് ഒരുങ്ങുന്നു. ലോക കേരള സഭയുടെ മേഖല സമ്മേളനങ്ങള്‍ക്കായിട്ടാണ് ഇത്തവണത്തെ വിദേശയാത്ര. ലോക കേരളസഭയുടെ മേഖല സമ്മേളനങ്ങള്‍ അമേരിക്കയിലും സൗദി അറേബ്യയിലുമായിട്ട് നടത്താനാണ് സര്‍ക്കാരിന്റെ ആലോചന.

സമ്മേളനങ്ങള്‍ക്കായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ രണ്ട് സബ് കമ്മിറ്റികള്‍ രൂപീകരിച്ചു. ജൂണില്‍ അമേരിക്കയിലും സെപ്റ്റംബറില്‍ സൗദിയിലുമാണ് മേഖല സമ്മേളനങ്ങള്‍ നടക്കുകയെന്നാണ് പ്രാഥമിക വിവരം.

Leave A Comment