കേരളം

മുഖ്യമന്ത്രിയുടെ വിദേശ പര്യടനം: വിമര്‍ശനുമായി പ്രതിപക്ഷ നേതാവ്

കൊച്ചി: സംസ്ഥാനം കടുത്ത പ്രതിസന്ധിയില്‍ നില്‍ക്കെ ജനത്തെ കൊഞ്ഞനം കുത്തിയാണ് ലോക കേരള സഭ എന്ന പേരില്‍ എല്ലാവരും കൂടി അമേരിക്കയിലേക്കും സൗദിയിലേക്കും ടൂറ് പോകാനാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രതികരിച്ചു.

 കടം എടുത്തിട്ടും എടുത്തിട്ടും തീരാത്ത പ്രതിസന്ധിയിലേക്ക് കേരളം കൂപ്പുക്കുത്തുമ്പോഴാണ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നതിനായി 125 കോടി രൂപ അനുവദിക്കാന്‍ ഈ മുഖ്യമന്ത്രിക്കല്ലാതെ മറ്റാര്‍ക്കും തൊലിക്കട്ടി ഉണ്ടാകുമെന്ന് കരുതുന്നില്ല. പോലീസ് ജീപ്പിന് ഡീസലടിക്കാന്‍ പോലും പണമില്ലാത്ത അവസ്ഥയിലാണെന്നും അദ്ദേഹം അദ്ദേഹം പ്രതികരിച്ചു.

Leave A Comment