കേരളം

അ​ക്ഷ​യ കേ​ന്ദ്രം വ​ഴി പ​രാ​തി ന​ൽ​കാ​നും സ​ർ​വീ​സ് ചാ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം: അ​ക്ഷ​യ കേ​ന്ദ്രം വ​ഴി പ​രാ​തി ന​ൽ​കാ​ൻ സ​ർ​വീ​സ് ചാ​ർ​ജ്. 20 രൂ​പ​യാ​ണ് സ​ർ​വീ​സ് ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന​ത്. മ​ന്ത്രി​മാ​രു​ടെ ജി​ല്ലാ അ​ദാ​ല​ത്തി​ൽ പ​രാ​തി ന​ൽ​കാ​നാ​ണ് സ​ർ​വീ​സ് ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന​ത്.

ര​ണ്ടാം പിണറായി സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ർ​ഷിക​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് പ​രാ​തി സ്വീ​ക​രി​ക്കാ​ൻ അ​ദാ​ല​ത്ത് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. താ​ലൂ​ക്ക് ത​ല​ത്തി​ൽ അ​താ​ത് പ്ര​ദേ​ശ​ത്തു​നി​ന്നു​ള്ള​വ​രി​ൽ​നി​ന്ന് പ​രാ​തി സ്വീ​ക​രി​ച്ച് പ​രി​ഹാ​രം കാ​ണാ​നാ​യി​രു​ന്നു ന​ട​പ​ടി. മ​ന്ത്രി​മാ​ർ നേ​രി​ട്ട് പ​ങ്കെ​ടു​ക്കു​ന്ന അ​ദാ​ല​ത്തു​ക​ളാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

അ​ദാ​ല​ത്തി​ലേ​ക്ക് അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി പ​രാ​തി ന​ൽ​കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഈ ​പ​രാ​തി​ക​ൾ​ക്കാ​ണ് ഫീ​സ് ഈ​ടാ​ക്കു​ന്ന​ത്. പ​രാ​തി സ്കാ​ൻ ചെ​യ്യാ​ൻ പേ​ജി​ന് മൂ​ന്ന് രൂ​പ​യും പ്രി​ന്‍റ് ചെ​യ്യാ​ൻ മൂ​ന്ന് രൂ​പ​യും ഈ​ടാ​ക്കും.

Leave A Comment