കേരളം

ആ​ര്‍.​ബി​ന്ദു​വി​ന് ആ​ശ്വാ​സം; തെ​ര​ഞ്ഞെ​ടു​പ്പ് ചോ​ദ്യം ചെ​യ്തു​ള്ള ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി

കൊ​ച്ചി: മ​ന്ത്രി ആ​ര്‍.​ബി​ന്ദു​വി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ചോ​ദ്യം ചെ​യ്തു​ള്ള ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. ഹ​ര്‍​ജി​യി​ല്‍ മ​തി​യാ​യ വ​സ്തു​ത​ക​ളി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. ഇ​തി​നെ​തി​രെ ആ​ര്‍.​ബി​ന്ദു ന​ല്‍​കി​യ ത​ട​സ​ഹ​ര്‍​ജി കോ​ട​തി അം​ഗീ​ക​രി​ച്ചു.

2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ ആ​ര്‍.​ബി​ന്ദു​വി​നെ​തി​രെ മ​ത്സ​രി​ച്ച യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി തോ​മ​സ് ഉ​ണ്ണി​യാ​ട​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് അ​സാ​ധു​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പ്ര​ഫ​സ​ര്‍ അ​ല്ലാ​തി​രി​ക്കെ ത​ന്‍റെ പേ​രി​നൊ​പ്പം പ്ര​ഫ​സ​റെ​ന്ന് ചേ​ര്‍​ത്ത് ആ​ര്‍.​ബി​ന്ദു തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഹ​ര്‍​ജി. ഇ​ത് ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ണെ​ന്ന് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

ത​ന്നെ വ്യ​ക്തി​ഹ​ത്യ ചെ​യ്യു​ന്ന ത​ര​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് നോ​ട്ടീ​സ് പ്ര​ച​രി​പ്പി​ച്ച​താ​യും ഉ​ണ്ണി​യാ​ട​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.​ എ​ന്നാ​ല്‍ ഹ​ര്‍​ജി നി​യ​മ​പ​ര​മാ​യി നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് മ​ന്ത്രി കോ​ട​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധൂ​ക​രി​ക്കു​ന്ന രേ​ഖ​ക​ളൊ​ന്നും ഉ​ണ്ണി​യാ​ട​ന്‍ ഹാ​ജ​രാ​ക്കി​യി​ട്ടി​ല്ലെ​ന്നും ആ​ര്‍.​ബി​ന്ദു ത​ട​സ​ഹ​ര്‍​ജി​യി​ല്‍ പ​റ​ഞ്ഞു.

Leave A Comment