സംഭവം നിർഭാഗ്യകരം; പ്രവർത്തകരെ താക്കീത് ചെയ്യും: വി.കെ. ശ്രീകണ്ഠൻ എംപി
പാലക്കാട്: വന്ദേഭാരത് ട്രെയിനിൽ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ വിശദീകരണവുമായി വി.കെ. ശ്രീകണ്ഠൻ എംപി. ദൃശ്യങ്ങളിലുള്ള പ്രവർത്തകരെ താക്കീത് ചെയ്യുമെന്ന് എംപി പറഞ്ഞു.
ഇതിന്റെ പേരിൽ തനിക്കെതിരെ വ്യാപകമായ സൈബർ ആക്രമണമാണ് നടക്കുന്നത്. നേതാക്കളുടെ അറിവോടെയല്ല പ്രവർത്തകർ പോസ്റ്റർ ഒട്ടിച്ചത്. പശ ഉപയോഗിച്ചല്ല ഒട്ടിച്ചത്. സംഭവം ആർപിഎഫ് അന്വേഷിക്കട്ടെ. സംഭവം നിർഭാഗ്യകരമായിപ്പോയെന്നും വി.കെ. ശ്രീകണ്ഠൻ പ്രതികരിച്ചു.
അതേസമയം, സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്തിട്ടുണ്ട്. യുവമോർച്ചയാണ് പരാതി നൽകിയത്.
Leave A Comment