നിയമസഭാദിനാഘോഷം ഇന്ന്
തിരുവനന്തപുരം: നിയമസഭാ ദിനാഘോഷ പരിപാടികൾ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തന്പി മെന്പേഴ്സ് ലോഞ്ചിൽ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും.
കേരള നിയമസഭ നാൾവഴികൾ ലഘു വീഡിയോ പ്രദർശനം, നിയമസഭാ മാധ്യമ അവാർഡ് 2022 പുരസ്കാര വിതരണം, മേശപ്പുറത്തുവച്ച കടലാസുകൾ സംബന്ധിച്ച സമിതിയുടെ കൈപ്പുസ്തകത്തിന്റെ പ്രകാശനം എന്നിവയും നടത്തും.
Leave A Comment