കേരളം

മു​ൻ എം​എ​ൽ​എ പ്ര​ഫ. ന​ബീ​സ ഉ​മ്മാ​ൾ അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ടം മു​ൻ എം​എ​ൽ​എ പ്ര​ഫ.​ന​ബീ​സ ഉ​മ്മാ​ൾ (92) അ​ന്ത​രി​ച്ചു. നെ​ടു​മ​ങ്ങാ​ട് പ​ത്താം​ക​ല്ലി​ലെ വ​സ​തി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

1987-ൽ ​ഇ​ട​ത് സ്വ​ത​ന്ത്ര​യാ​യി ക​ഴ​ക്കൂ​ട്ടം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 1991-ൽ ​ക​ഴ​ക്കൂ​ട്ട​ത്ത് നി​ന്നും എം.​വി. രാ​ഘ​വ​നോ​ട് നി​സാ​ര​വോ​ട്ടി​ന് പ​രാ​ജ​യ​പ്പെ​ട്ടു.

മ​ല​യാ​ള​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ ആ​ദ്യ മു​സ്‌​ലിം പെ​ൺ​കു​ട്ടി​യാ​യി​രു​ന്നു ന​ബീ​സ ഉ​മ്മാ​ൾ. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ലും കേ​ര​ള​ത്തി​ലെ നി​ര​വ​ധി സ​ർ​ക്കാ​ർ കോ​ള​ജു​ക​ളി​ൽ അ​ധ്യാ​പി​ക​യാ​യും പ്രി​ൻ​സി​പ്പ​ലാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

അ​റി​യ​പ്പെ​ടു​ന്ന അ​ക്കാ​ദ​മി​ക് വി​ദ​ഗ്ധ​യു​മാ​യി​രു​ന്ന ന​ബീ​സ ഉ​മ്മാ​ൾ നെ​ടു​മ​ങ്ങാ​ട് മു​ൻ​സി​പ്പാ​ലി​റ്റി അ​ധ്യ​ക്ഷ പ​ദ​വി​യും വ​ഹി​ച്ചി​ട്ടു​ണ്ട്. ഖ​ബ​റ​ട​ക്കം വൈ​കി​ട്ട് അ​ഞ്ചി​ന് മ​ണ​ക്കോ​ട് ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ.

Leave A Comment