എസ്പി അടക്കമുള്ള പോലീസുകാരുടെ മക്കള്‍ ലഹരിക്ക് അടിമകള്‍;കൊച്ചി കമ്മീഷണര്‍
കൊച്ചി: പോലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ ലഹരിക്ക് അടിമകളെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ.സേതുരാമന്. പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന വേദിയില്‍വച്ചായിരുന്നു കമ്മീഷണറുടെ പരാമര്‍ശം.
എല്ലാ തട്ടിലുമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്കിടയിലും ലഹരി ഉപയോഗം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു എസ്പിയുടെ രണ്ട് മക്കളും ഇതില്‍ ഉള്‍പ്പെടുന്നു. പോലീസ് ക്വാട്ടേര്‍സുകളില്‍ ഉദ്യോഗസ്ഥര്‍ ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ കഞ്ചാവ്, എംഡിഎംഎ എന്നിവയുടെ ഉപയോഗം വര്‍ധിക്കുകയാണ്. ദേശീയ ശരാശരി വെച്ചു നോക്കുമ്പോള്‍ കേരളത്തില്‍ ലഹരി ഉപയോഗം കുറവാണ്. എന്നാല്‍ നിരക്ക് വേഗം ഉയരാന്‍ സാധ്യതയുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.
Leave A Comment