കേരളം

നിയമസഭാ കൈയ്യാങ്കളി കേസ്:മുൻ വനിതാ എം എൽ എമാരുടെ ഹർജിയെ എതിർത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളി കേസിൽ ബിജിമോളുടെയും ഗീതാഗോപിയുടെയും ഹര്‍ജിയെ എതിര്‍ത്ത് കോണ്‍ഗ്രസ്. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയെയാണ് കോൺഗ്രസ് എതിര്‍ത്തത്. ഹര്‍ജി പരിഗണിക്കും മുമ്പ് തങ്ങളുടെ ഭാഗവും കേള്‍ക്കണമെന്ന് ആവശ്യം.

കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണനാണ് കോടതിയെ സമീപിച്ചത്. ഇത് അനുവദിക്കരുതെന്ന മുന്‍ എം.എല്‍.എമാരുടെ വാദം കോടതി തള്ളി. അടുത്ത മാസം 12ന് ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും. എതിര്‍പ്പുള്ളവര്‍ക്ക് അന്ന് ഉന്നയിക്കാമെന്നും കോടതി പറഞ്ഞു. തിരുവനന്തപുരം സിജെഎം കോടതിയാണ് ഹർജി പരിഗണിച്ചത്.

Leave A Comment