കേസെടുക്കുമെന്ന നിലപാടിൽ ഉരുണ്ടുകളിച്ച് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: സർക്കാർ വിരുദ്ധ എസ്എഫ്ഐ വിരുദ്ധ പ്രചാരണം ഉണ്ടായാൽ ഇനിയും കേസെടുക്കുമെന്ന നിലപാടിൽ ഉരുണ്ടുകളിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. താൻ അത്തരമൊരു പരാമർശം നടത്തിയിട്ടില്ലെന്നും തന്റെ വാക്കുകൾ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും ഗോവിന്ദൻ പറഞ്ഞു.
അതേസമയം, പി.എം. ആർഷോയ്ക്കെതിരായ ഗൂഢാലോചനയിൽ ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവർത്തക അഖില നന്ദകുമാറും പങ്കാളിയാണെന്നും അതിനാലാണ് അവർക്കെതിരേ കേസെടുത്തതെന്നും ഗോവിന്ദൻ ഇന്നും വാദിച്ചു.
മാധ്യമങ്ങൾ മുഖപ്രസംഗം എഴുതിയത് കൊണ്ട് നിലപാട് മാറ്റുന്നവരല്ല സിപിഎമ്മുകാർ. തന്റേത് ശരിയായ നിലപാടാണ്, ധാർഷ്ട്യമല്ലെന്നും ഗോവിന്ദൻ പറഞ്ഞു. മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ കെ. സുധാകരനെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തത് നിയമപരമായാണ്. ആ കേസിൽ രാഷ്ട്രീയമില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Leave A Comment