ആവശ്യമെങ്കിൽ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറി നിൽക്കാം: കെ. സുധാകരൻ
കൊച്ചി: തട്ടിപ്പ് കേസിലെ അറസ്റ്റിന് പിന്നാലെ ആവശ്യമെങ്കിൽ കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറിനിൽക്കുമെന്ന പ്രതികരണവുമായി കെ. സുധാകരൻ.
അധ്യക്ഷസ്ഥാനത്തുനിന്ന് മാറിനിൽക്കുന്ന കാര്യം പാർട്ടിയിൽ ചർച്ച ചെയ്യുകയാണ്. അന്വേഷണത്തെ നേരിടും. കോടതിയിൽ വിശ്വാസമുണ്ട്. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സുധാകരൻ പറഞ്ഞു.
അതേസമയം, മോൻസൻ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് കേസിൽ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്.
ഇന്ന് സംസ്ഥാന വ്യാപകമായി കെപിസിസി കരിദിനം ആചരിക്കും. ബൂത്ത് തലം മുതൽ പന്തം കൊളുത്തി പ്രകടനം അടക്കമുള്ള സമരപരിപാടികൾ നടക്കും.
പ്രതിഷേധ പ്രകടനങ്ങളിൽ പ്രവർത്തകർ സംയമനം പാലിക്കണമെന്ന് കെപിസിസി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
Leave A Comment