സുധാകരനെ അറസ്റ്റ് ചെയ്തത് ഗൗരവമേറിയ തട്ടിപ്പ് കേസില്‍: എം.വി.ഗോവിന്ദന്
ന്യൂഡല്‍ഹി: കെ.സുധാകരനെതിരായ അറസ്റ്റ് രാഷ്ട്രീയപ്രേരിതമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. രാഷ്ട്രീയ കേസിലല്ല, ഏറെ ഗൗരവമുള്ള തട്ടിപ്പ് കേസിലാണ് സുധാകരന് അറസ്റ്റിലായതെന്ന് ഗോവിന്ദന് പറഞ്ഞു.
തെറ്റായ നടപടി ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അവര്‍ നിയമത്തിന് മുമ്പില്‍ വരണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. സുധാകരന് കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരണോ വേണ്ടയോ എന്നത് തങ്ങളുടെ വിഷയമല്ല. തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടയാള്‍ ഈ സ്ഥാനത്ത് തുടരുന്നത് ധാര്‍മികമായി ശരിയാണോയെന്ന് കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടതെന്നും ഗോവിന്ദന് പ്രതികരിച്ചു.
ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിന്റെ പേരിലും മുന്‍പത്തെ പ്രതിപക്ഷ നേതാവിന്റെ പേരിലും കേസുണ്ട്. അതെല്ലാം പരിശോധിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കും.
രാഷ്ട്രീയ പ്രക്രിയകളും ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട നടപടിയും കൂട്ടിയിണക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
Leave A Comment