കെ. സുധാകരനെതിരായ കേസ് പോലീസ് കെട്ടിച്ചമച്ചതെന്ന് എ.കെ. ആന്റണി
തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ. സുധാകരനെതിരായ കേസ് പോലീസ് കെട്ടിച്ചമച്ചതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. കേസ് കോടതിയിൽ എത്തുമ്പോൾ തള്ളിപ്പോകും. അന്ന് പിണറായിയും ഗോവിന്ദൻ മാഷും വല്ലാതെ കഷ്ടപ്പെടേണ്ടി വരുമെന്നും ആന്റണി പറഞ്ഞു.
സുധാകരന്റെ അറസ്റ്റിനെതിരേ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും രംഗത്തുവന്നു. കള്ളക്കേസിൽ കുടുക്കിയാൽ രാജി വയ്ക്കാനുള്ളതല്ല കെപിസിസി അധ്യക്ഷസ്ഥാനം. നരേന്ദ്ര മോദിയെ സുഖിപ്പിക്കാനാണ് പിണറായി പോലീസിന്റെ നീക്കമെന്നും വേണുഗോപാൽ പറഞ്ഞു.
Leave A Comment