വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്; അബിൻ സി. രാജ് കസ്റ്റഡിയിൽ
കൊച്ചി: എസ്എഫ്ഐ മുന്‍ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കേറ്റ് കേസിലെ രണ്ടാം പ്രതി അബിന്‍ സി. രാജ് പിടിയില്‍.നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അബിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിഖില്‍ തോമസിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് തയറായാക്കി നല്‍കിയത് അബിന്‍ ആയിരുന്നു.
തനിക്ക് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് അബിനാണെന്ന് നിഖില്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് മാലിദ്വീപില്‍ ജോലി ചെയ്യുകയായിരുന്ന അബിനെ കേരള പോലീസ് നാട്ടിലെത്തിക്കുകയായിരുന്നു. എസ്എഫ്ഐ മുന്‍ ഏരിയ പ്രസിഡന്റും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണ് അബിന്‍.
കൊച്ചിയിലെ ഒറിയോണ്‍ ഏജന്‍സി വഴി രണ്ടുലക്ഷം രൂപയ്ക്ക് അബിന്‍ സി. രാജ് കലിംഗ സര്‍വകലാശാലയിലെ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നായിരുന്നു നിഖില്‍ തോമസിന്റെ മൊഴി.
അതേസമയം, നിഖില്‍ തോമസിന്റെ കലിംഗ യൂണിവേഴ്സിറ്റിയുടെ പേരിലുള്ള വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് തിങ്കളാഴ്ച കണ്ടെടുത്തിരുന്നു. നിഖിലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് കിട്ടിയത്. ബികോം ഫസ്റ്റ് ക്ലാസില്‍ പാസായെന്ന വ്യാജ മാര്‍ക്ക് ലിസ്റ്റും കണ്ടെത്തിയിട്ടുണ്ട്. കേസിലെ നിർണായക രേഖകളാണ് പോലീസ് തിങ്കളാഴ്ച കണ്ടെടുത്തത്.
Leave A Comment