സിബിഐ വന്നാലും ഭയമില്ല; ഏത് അന്വേഷണത്തെയും നേരിടും: കെ. സുധാകരൻ
കണ്ണൂർ: തനിക്കെതിരെയുള്ള കേസുകളിൽ ഏത് അന്വേഷണം നേരിടാനും തയാറാണെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. സിബിഐ നേരിട്ട് അന്വേഷണം നടത്തിയാലും തനിക്ക് ഭയമില്ലെന്നും പ്രശാന്ത് ബാബു ആരാണെന്ന് മാധ്യമങ്ങൾ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കരുണാകരൻ ട്രസ് സംബന്ധിച്ച് പിരിച്ച പണത്തിന്റെ കണക്കും വിജിലൻസിന് നൽകും. ആരാണ് പ്രശാന്ത് ബാബു എന്ന് മാധ്യമങ്ങൾ അന്വേഷിക്കണം. കൊല്ലാൻ വന്ന സിപിഎമ്മുകാർക്ക് തന്നെ ഒറ്റുകൊടുത്തവനാണ് പ്രശാന്ത് ബാബു.
കള്ള സാക്ഷികളെ വച്ച് മറ്റുള്ളവർക്ക് എതിരെ കേസ് എടുക്കുകയാണ്. ഈ സർക്കാർ അധഃപധിച്ചു. മുതിർന്ന സിപിഎം നേതാവിനെതിരായ ആരോപണത്തിൽ ജി. ശക്തിധരനെ അവിശ്വസിക്കേണ്ട കാര്യമില്ല.
ഏതോ പയ്യൻ കൊടുത്ത കേസിൽ എനിക്കെതിരെ 10 ലക്ഷത്തിന്റെ അന്വേഷണം നടക്കുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.
Leave A Comment