കരുവന്നൂർ പാലത്തിൽ നിന്ന് യുവാവ് പുഴയിലേക്ക് ചാടി
കരുവന്നൂർ; പാലത്തിൽ സൈക്കിളിലെത്തിയ വിദ്യാർത്ഥിയെന്ന് തോന്നിക്കുന്ന യുവാവാണ് 12 മണിയോടെ പുഴയിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. പുഴയിൽ നല്ല ഒഴുക്കുള്ളതിനാൽ യുവാവിനെ കണ്ടെത്താനായിട്ടില്ല. കണ്ടു നിന്ന നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും ഓടിയെത്തുമ്പോഴേക്കും യുവാവ് മുങ്ങി പോയിരുന്നു. സൈക്കിളിലുണ്ടായിരുന്ന ബാഗിൽ അലൻ ക്രിസ്റ്റോ എന്ന പേരാണ് കിട്ടിയിട്ടുള്ളത്. ആത്മഹത്യ കുറിപ്പും ബാഗിലുള്ളതായി അറിയുന്നു.
ഫയർഫോഴ്സും പോലീസും സംഭവസ്ഥലത്ത് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ചിമ്മിണി ഡാം തുറന്നിരിക്കുന്നതിനാൽ പുഴയിൽ ജലനിരപ്പും ഒഴുക്കും കൂടുതലാണ്.
Leave A Comment