നായപ്പേടിയിൽ ഗുരുവായൂർ ക്ഷേത്രപരിസരം
ഗുരുവായൂർ : ഗുരുവായൂർ േക്ഷത്രപരിസരത്ത് തെരുവുനായശല്യം രൂക്ഷം. ഓണനാളുകളിൽ നായ്ക്കൾ കാരണം ജനം പൊറുതിമുട്ടിയിരുന്നു. കല്യാണത്തിരക്കുള്ള ദിവസങ്ങളിലും ഇതാണ് അവസ്ഥ. തെക്കെ നടപ്പുരയിൽ കൂട്ടംകൂടി കിടന്നിരുന്ന നായ്ക്കളെ ദേവസ്വം സുരക്ഷാജീവനക്കാർ ഓടിച്ചുവിട്ടെങ്കിലും ഇപ്പോഴും വടക്കെനടയിൽ ക്ഷേത്രക്കുളത്തിന്റെ പരിസരത്ത് അവ കൂട്ടമായി തുടരുന്നു.
പ്രസാദ ഊട്ടിന് വരിനിൽക്കുന്ന ഭാഗമാണ് ശല്യംകൂടുതൽ. കഴിഞ്ഞമാസം ഏഴിന് ഗുരുവായൂരിൽ ദർശനത്തിനെത്തിയ ആറുപേരെ നായ്ക്കൾ കടിച്ചിരുന്നു. നായയ്ക്ക് പേ വിഷബാധയുണ്ടായതായും സ്ഥിരീകരിച്ചിരുന്നു. ഏതാനും മാസംമുമ്പ് ദേവസ്വം സുരക്ഷാഉദ്യോഗസ്ഥനും നായയുടെ കടിയേറ്റു.
നായ്ക്കളെ വന്ധ്യംകരണംനടത്തി സംരക്ഷിത കേന്ദ്രത്തിലേക്കുമാറ്റാൻ തീരുമാനിച്ചെങ്കിലും തുടർനടപടി ഉണ്ടായില്ല. ക്ഷേത്രപരിസരത്ത് ദിവസവും ഭക്ഷണം വിതരണം ചെയ്യുന്നതിനാലാണ് നായ്ക്കൾ പെരുകുന്നത്. അതുകൊണ്ട് ഇവിടെ ഭക്ഷണംകൊടുക്കുന്നത് ദേവസ്വം വിലക്കിയിട്ടുണ്ട്.
Leave A Comment