കേരളം

ചാലക്കുടി പുഴയിൽ ഒഴുക്കില്‍പ്പെട്ടു ആന കുടുങ്ങിക്കിടക്കുന്നു

ചാലക്കുടി :കനത്ത മഴയില്‍ ചാലക്കുടി പുഴയില്‍ ആന ഒഴുക്കില്‍പ്പെട്ടു കുടുങ്ങി. കരയിലേക്ക് കയറാന്‍ സാധിക്കാതെ പുഴയില്‍ കുടുങ്ങി കിടക്കുകയാണ് ആന. പിള്ളപ്പാറ മേഖലയിലാണ് സംഭവം. എണ്ണപ്പന കഴിക്കാനാണ് ആനകൾ കാടിറങ്ങി പുഴയിലൂടെ ഇങ്ങോട്ട് വരാറുള്ളത്. ചാലക്കുടി മേഖലയില്‍ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. ചാലക്കുടി പുഴയുടെ തീരത്ത് താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എത്രയും പെട്ടെന്ന് മാറി താമസിക്കണമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്

Leave A Comment