കേരളം

'ഇ​നി​യും തു​ട​രാ​നി​ല്ല'; കെ​എ​സ്‌യു ​അ​ധ്യ​ക്ഷ സ്ഥാ​ന​മൊ​ഴി​ഞ്ഞു അ​ഭി​ജി​ത്

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌യു സം​സ്ഥാ​ന അ​ധ്യ​ക്ഷ സ്ഥാ​ന​മൊ​ഴി​ഞ്ഞു കെ.എം.അ​ഭി​ജി​ത്. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് അ​ഭി​ജി​ത് രാ​ജി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

അ​ധ്യ​ക്ഷ പ​ദ​വി ഒ​ഴി​യാ​ൻ ഒ​രു​പാ​ട് നാ​ളാ​യി ആ​ഗ്ര​ഹി​ച്ചി​രു​ന്ന​താ​യും ഇ​നി​യും തു​ട​രാ​നി​ല്ലെ​ന്നും അ​ഭി​ജി​ത് കു​റി​ച്ചു. പി​ന്തു​ണ ന​ൽ​കി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ടും നേ​താ​ക്ക​ളോ​ടും അ​ഭി​ജി​ത് ന​ന്ദി അ​റി​യി​ച്ചു.



2017 ഫെ​ബ്രു​വ​രി​യി​ലാ​ണ് അ​ഭി​ജി​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്ന​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി നി​ർ​ജീ​വ​മാ​യി​രു​ന്ന 2017-19 കാ​ല​ത്ത് അ​ഭി​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ​കെ​എ​സ്‌യുവാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ സ​മ​ര​മു​ഖ​മാ​യി പ്ര​വ​ർ​ത്തി​ച്ച​ത്.

2021 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ഴി​ക്കോ​ട് നോ​ർ​ത്തി​ൽ നി​ന്ന് അ​ഭി​ജി​ത് മ​ത്സ​രി​ച്ചെ​ങ്കി​ലും വി​ജ​യി​ക്കാ​നാ​യി​​ല്ല.

Leave A Comment