നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് കോടതി പരിഗണിക്കും
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് തിരുവനന്തപുരം സിജെഎം കോടതി പരിഗണിക്കും. വിചാരണയ്ക്ക് മുന്നോടിയായുള്ള നടപടിക്രമങ്ങളുടെ ഭാഗമായിട്ടാണ് കേസ് പരിഗണിക്കുന്നത്.
മന്ത്രി വി ശിവന്‍കുട്ടി, കെ.ടി. ജലീല്‍ എംഎല്‍എ, ഇ.പി. ജയരാജന്‍, കെ. അജിത്, സി.കെ. സദാശിവന്‍, കെ. കുഞ്ഞുമുഹമ്മദ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്.ഇവര്‍ ഇന്ന് ഹാജരാകാനിടയില്ല. ആറു പ്രതികളെയും കോടതി നേരത്തെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചിരുന്നു. പ്രതികള്‍ കുറ്റം നിഷേധിച്ചിരുന്നു.
തെളിവുകളും രേഖകളും പ്രതികള്‍ക്ക് കൈമാറാനുള്ള കോടതി നിര്‍ദേശത്തിന്‍റെ തുടര്‍നടപടികള്‍ ഇന്നുണ്ടായേക്കും. വിചാരണ എന്ന് ആരംഭിക്കും എന്നതും ബുധനാഴ്ച അറിയാം.
2015 മാര്‍ച്ച് 13ന് ബാര്‍കോഴ കേസിന്‍റെ പേരില്‍ അന്നത്തെ ധനകാര്യമന്ത്രി കെ. എം. മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തിയ സംഘര്‍ഷമാണ് കേസിനാധാരം.
Leave A Comment