കേരളം

ശബരിമല മുന്‍തന്ത്രി കണ്ഠരര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തര്‍ജനം അന്തരിച്ചു

തിരുവനന്തപുരം:ശബരിമല മുന്‍തന്ത്രി പരേതനായ കണ്ഠരര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തര്‍ജനം അന്തരിച്ചു.89 വയസായിരുന്നു. മകള്‍ക്കൊപ്പം തിരുവനന്തപുരത്തെ വസതിയിലായിരുന്നു താമസം. സംസ്‌കാരം പിന്നീട്.

ശബരിമല പ്രക്ഷോഭത്തിലും ദേവകി അന്തര്‍ജനം മുന്‍നിരയിലുണ്ടായിരുന്നു.കണ്ഠരര് മോഹനര്, മല്ലിക നമ്പൂതിരി, ദേവിക നമ്പൂതിരി എന്നിവര്‍ മക്കളാണ്.

Leave A Comment