ആലുവ പാലസിൽ ഉമ്മന്‍ ചാണ്ടിക്ക് പിറന്നാൾ ആഘോഷം
കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പിറന്നാൾ ആശംസകളുമായി പ്രമുഖർ. രാവിലെ നടൻ മമ്മൂട്ടി ആലുവ പാലസിലെത്തി 79-ാം പിറന്നാൾ ആശംസകൾ നേർന്നു. പൂച്ചെണ്ടും കൈമാറി.
കുടുംബാംഗങ്ങളോടും മമ്മൂട്ടി വിശേഷങ്ങൾ പങ്കിട്ടു. രാവിലെ കോൺഗ്രസ് നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ കേക്ക് മുറിച്ച് ആഘോഷിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് ആശംസ നേർന്നു. നടൻ ജയറാം വീഡിയോ കോളിലൂടെ ആശംസ നേർന്നു.
അൻവർ സാദത്ത് എംഎൽഎ, എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് തുടങ്ങിയ നേതാക്കൾ രാവിലെ തന്നെ പാലസിൽ എത്തിയിരുന്നു. പുതുപ്പള്ളിയിലാണ് സാധാരണ പിറന്നാള്‍ ആഘോഷങ്ങളെങ്കിലും രാജഗിരി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ആലുവ പാലസിൽ ഇന്നലെ എത്തി വിശ്രമിച്ചതിനാലാണ് ആഘോഷം ആലുവയിലാക്കിയത്.
Leave A Comment