ഏകീകൃത തദ്ദേശ സ്വയംഭരണം: പ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം: ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ വിശേഷാൽ ചട്ടങ്ങൾ നിലവിൽ വന്നതിന്റെ പ്രഖ്യാപനവും ചട്ടങ്ങളുടെ പ്രകാശനവും ഇന്നുച്ചയ്ക്കു 12ന് തിരുവനന്തപുരം സ്വരാജ് ഭവൻ ഹാളിൽ തദ്ദേശസ്വയംഭരണ എക്സൈസ് മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും.
പുതിയ ലോഗോയുടെ പ്രൊമോ വീഡിയോ പ്രകാശനവും ഇതോടൊപ്പം നടക്കും. ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കി, വകുപ്പിന്റെ ഔദ്യോഗികമായ പ്രവർത്തനമാണ് ആരംഭിക്കുന്നത്.
ഗ്രാമപഞ്ചായത്ത്, നഗരകാര്യം, ഗ്രാമവികസനം, എൻജിനിയറിംഗ്, നഗര-ഗ്രാമാസൂത്രണം എന്നീ അഞ്ച് വകുപ്പുകൾ ഇന്ന് ഇല്ലാതാകും. പ്രിൻസിപ്പൽ ഡയറക്ടറുടെ ചുമതലയിൽ ഇനി റൂറൽ, അർബൻ, തദ്ദേശ സ്വയംഭരണ പ്ലാനിംഗ്, പ്രാദേശിക പശ്ചാത്തല സൗകര്യവികസനവും എൻജിനിയറിംഗും എന്നിങ്ങനെ നാല് വിഭാഗങ്ങളായിട്ടായിരിക്കും ഭരണനിർവഹണം.
Leave A Comment