സന്തോഷിന്‍റെ കറക്കം സ്റ്റേറ്റ് കാറിൽ!, ഞാനൊന്നും അറിഞ്ഞില്ലെന്ന് മന്ത്രിയുടെ പിഎസ്
തിരുവനന്തപുരം: മ്യൂസിയം വളപ്പിൽ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി സന്തോഷിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി റോഷി അഗസ്റ്റിന്‍റെ പിഎസ് ഗോപകുമാരൻ നായർ. സന്തോഷ് വണ്ടി എപ്പോൾ കൊണ്ടുപോയെന്ന് തനിക്ക് അറിയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സാധാരണ നിലയിൽ ഉപയോഗശേഷം സെക്രട്ടേറിയറ്റിൽ പാർക്ക് ചെയ്യേണ്ടതാണ് വാഹനം. ഈ സംഭവത്തിൽ നടന്നത് എന്താണെന്ന് അറിയില്ല. ബാക്കി കാര്യങ്ങൾ പോലീസ് നോക്കട്ടെയെന്നും ഗോപകുമാരൻ നായർ പറഞ്ഞു.
പ്രൈവറ്റ് സെക്രട്ടറിയുടെ സ്റ്റേറ്റ് കാറിൽ പ്രതി സ്ഥിരമായി കറങ്ങി നടന്നതായാണ് വിവരം. സർക്കാരിന്‍റെ ഔദ്യോഗിക വാഹനം അനുവദിക്കുന്നത് മന്ത്രിക്കും പിഎസിനും മാത്രമാണ്. ഇന്നോവ വാഹനം കവടിയാര്‍ പരിസരത്ത് പാര്‍ക്ക് ചെയ്ത ശേഷം സന്തോഷ് കുറവന്‍കോണത്തെ വീട്ടിലേക്ക് അതിക്രമിച്ചു കയറുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു.
വനിതാ ഡോക്ടർക്കെതിരെ അതിക്രമം നടത്തിയ സമയത്തും ഈ കാർ മ്യൂസിയം പരിധിയിലുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. കുറവൻകോണത്ത് പ്രതി വീട്ടില്‍ കയറിയതിന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടർക്ക് നേരെ അതിക്രമം ഉണ്ടായത്.
Leave A Comment