ഏകാദശി ദിവസം വിഐപി ദർശനം ഇല്ല; പ്രസാദ ഊട്ട് 35,000 പേർക്ക്
ഗുരുവായൂർ: ഏകാദശി ദിവസം രാവിലെ ആറു മുതൽ ഉച്ചയ്ക്കു രണ്ടുവരെ വിഐപി ദർശനം അനുവദിക്കില്ലെന്ന് ദേവസ്വം ചെയർമാൻ ഡോ വി.കെ. വിജയൻ അറിയിച്ചു. നെയ് വിളക്ക് ശീട്ടാക്കിയുള്ള ദർശനം അനുവദിക്കും. മറ്റൊരു പരിഗണനയും ദർശനത്തിന് നൽകില്ല. സാധാരക്കാരായ ഭക്തർക്ക് പരമാവധി ദർശന സൗകര്യം ഒരുക്കുന്നതിനായാണ് നിബന്ധന വച്ചിട്ടുള്ളതെന്നും ചെയർമാൻ പറഞ്ഞു.
ഏകാദശിയുടെ ഭാഗമായുള്ള പ്രസാദ ഉൗട്ട് 35000 ത്തിലേറെ പേർക്ക് നൽകാനുള്ള സംവിധാനങ്ങൾ ഒരുക്കും. രാവിലെ എട്ടു മുതൽ അന്നലക്ഷ്മി ഹാളിലും ഹാളിന് പുറത്തുള്ള പന്തൽ, തെക്കേ നടയിൽ ഗുരുവായൂരപ്പൻ ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് പ്രസാദ ഉൗട്ട് നൽകുന്നത്. ദ്വാദശി ഉൗട്ട് രാവിലെ ഏഴുമുതൽ 11 വരെ അന്നലക്ഷ്മി ഹാളിലും ഹാളിന് പുറത്തെ പന്തലിലുമായി നൽകും.
Leave A Comment