സീറോ ബഫര്‍സോണ്‍ റിപ്പോര്‍ട്ടും ഭൂപടവും പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ബഫര്‍സോണില്‍ കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ ഭൂപടവും റിപ്പോര്‍ട്ടും പ്രസിദ്ധീകരിച്ചു. സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ റിപ്പോര്‍ട്ട് ലഭ്യമാണ്.2021ല്‍ കേന്ദ്ര വനംമന്ത്രാലയത്തിന് നല്കിയ സീറോ ബഫര്‍സോണ്‍ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്. ഇത് പരിശോധിച്ച ശേഷം ജനങ്ങള്‍ക്ക് പരാതി അറിയിക്കാം. പരാതി നല്‍കാനുള്ള അപേക്ഷയുടെ ഫോം ഉള്‍പ്പെടെ വെബ്സൈറ്റില്‍ ലഭ്യമാണ്.
22 സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ഭൂപടമാണ് പ്രസിദ്ധീകരിച്ചത്. ജനവാസമേഖലകള്‍ ബഫര്‍ സോണില്‍നിന്ന് ഒഴിവാക്കികൊണ്ടുള്ള റിപ്പോര്‍ട്ടാണിത്.ജനവാസ മേഖല വയലറ്റ് നിറത്തിലും പരിസ്ഥിതിലോല മേഖല പിങ്ക് നിറത്തിലും വിദ്യാഭ്യാസ മേഖലകള്‍ നീല നിറത്തിലുമാണ് സീറോ ബഫര്‍സോണ്‍ ഭൂപടത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്തുകള്‍ കറുപ്പ് നിറത്തിലും വനം പച്ച നിറത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്.
ബഫര്‍സോണ്‍ വിഷയത്തില്‍ പരാതികള്‍ അറിയിക്കാന്‍ പുതിയ റിപ്പോര്‍ട്ട് മാനദണ്ഡമാക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിനായി പഞ്ചായത്തില്‍ ഹെല്പ് ഡെസ്ക് തുടങ്ങും. പഞ്ചായത്ത് തലത്തില്‍ സര്‍വകക്ഷി യോഗം വിളിക്കാനും നിര്‍ദേശമുണ്ട്.
വാര്‍ഡ് അംഗം,വില്ലേജ് ഓഫിസര്‍,വനം വകുപ്പ് ഉദ്യോഗസ്ഥന് എന്നിവര്‍ ചേര്‍ന്ന് വാര്‍ഡ് തലത്തില്‍ പരിശോധന നടത്തണമെന്നും ബുധനാഴ്ച ചേര്‍ന്ന പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തില്‍ നിര്‍ദേശം നല്കി.
Leave A Comment