കേരളം

യു​വ​തീ​പ്ര​വേ​ശ​നം; സം​സ്ഥാ​ന സ​ർ​ക്കാ​രി​ൽ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്ന് ജി. ​സു​കു​മാ​ര​ൻ നാ​യ​ർ

തി​രു​വ​ന​ന്ത​പു​രം: വി​ശ്വാ​സ​ത്തെ ത​ക​ർ​ത്തു​കൊ​ണ്ട​ല്ല പു​രോ​ഗ​മ​ന​ചി​ന്ത ഉ​ണ്ടാ​കേ​ണ്ട​തെ​ന്ന് എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ. ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശം സം​ബ​ന്ധി​ച്ച എ​ൻ​എ​സ്എ​സ് നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ പ​റ​ഞ്ഞു.

ആ​ചാ​ര സം​ര​ക്ഷ​ണ​ത്തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ല​പാ​ടെ​ടു​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​റ​പ്പൊ​ന്നും ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന സ​ർ​ക്കാ​രും ദേ​വ​സ്വം ബോ​ർ​ഡും ശ​ബ​രി​മ​ല​യി​ൽ യു​വ​തീ​പ്ര​വേ​ശ​ന​മാ​കാ​മെ​ന്ന മു​ൻ നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്നും ജി. ​സു​കു​മാ​ര​ൻ നാ​യ​ർ ആ​വ​ശ്യ​പ്പെ​ട്ടു. വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​നെ​യും രാ​ഷ്ട്രീ​യ​ത്തെ​യും ഇ​തു​മാ​യി കൂ​ട്ടി​ക്കു​ഴ​യ്ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നാ​മ​ജ​പ ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ പേ​രി​ൽ നി​ര​പ​രാ​ധി​ക​ളാ​യ​വ​ർ​ക്ക് നേ​രെ​യു​ള്ള കേ​സു​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​വ​ശ്യ​പ്പെ​ട്ടു. ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ഇ​ട​പെ​ടാ​ൻ ക​ഴി​യും, എ​ന്നാ​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് എ​ന്തെ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്നും ജി. ​സു​കു​മാ​ര​ൻ നാ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave A Comment