ശബരിമല യുവതീപ്രവേശനം: നിലപാട് അറിയിക്കാൻ സമയമുണ്ടെന്ന് മന്ത്രി പി. രാജീവ്
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിൽ പ്രതികരണവുമായി മന്ത്രി പി. രാജീവ്. വിഷയത്തിൽ നിലപാട് അറിയിക്കാൻ ഇനിയും സമയമുണ്ടെന്ന് രാജീവ് വ്യക്തമാക്കി.
യേസ് ഓർ നോ പറയേണ്ട സാഹചര്യം അല്ലെന്നും രാജീവ് പറഞ്ഞു. എല്ലാ വശങ്ങളും ആലോചിച്ച് സർക്കാർ തീരുമാനിക്കും. സർക്കാർ അന്ന് ചെയ്തത് സുപ്രീം കോടതി വിധി അനുസരിക്കലാണെന്നും രാജീവ് പറഞ്ഞു.
സങ്കീർണമായ ഭരണഘടന പ്രശ്നങ്ങളാണെന്നും ഒരു മിനിറ്റ് കൊണ്ട് പരിഹരിക്കാൻ കഴിയുന്നതല്ലെന്നും രാജീവ് വ്യക്തമാക്കി.
വിശ്വാസവും സാമൂഹിക പരിഷ്കരണവും ഒപ്പം പോകണം. ഇതേ നിലപാട് ആണ് സർക്കാർ സത്യവാംഗ്മൂലത്തിലുള്ളതെന്നും രാജീവ് പറഞ്ഞു.
Leave A Comment