പി.ടി.കുഞ്ഞുമുഹമ്മദിനെതിരായ പീഡനക്കേസ്; പരാതിയിൽ കഴമ്പുണ്ടെന്ന് പോലീസ്
തിരുവനന്തപുരം: ചലച്ചിത്ര സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിനെതിരായ പീഡന പരാതിയിൽ കഴമ്പുണ്ടെന്ന് പോലീസ്. ഇതു സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് പോലീസ് കോടതിയിൽ സമർപ്പിച്ചു. പരാതിക്കാരി മൊഴിയിൽ പറയുന്ന സമയം കുഞ്ഞുമുഹമ്മദ് ഹോട്ടലിലുണ്ട്.
ഇതിന് സിസിടിവി ദൃശ്യങ്ങൾ തെളിവുണ്ടെന്നും പോലീസ് പറയുന്നു. കേസില്‍ പി.ടി.കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് തിരുവനന്തപുരം സെഷൻസ് കോടതി പോലീസിനോട് റിപ്പോര്‍ട്ട് തേടിയത്.
വനിതാ ചലച്ചിത്ര പ്രവർത്തകയാണ് മുൻ എംഎൽഎ കൂടിയായ പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ പരാതി നല്‍കിയത്. ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
കഴിഞ്ഞ മാസം ആറിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. തുടർന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. ഈ പരാതി മുഖ്യമന്ത്രി പോലീസിന് കൈമാറുകയായിരുന്നു.
Leave A Comment