കേരളം

കേ​ര​ള​ത്തി​ൽ പുതിയ അ​ഞ്ച് ജി​ല്ല​ക​ൾ കൂ​ടി ആവാം: വി.​ടി. ബ​ൽ​റാം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ പു​തി​യ ജി​ല്ല​ക​ൾ വേ​ണം എ​ന്ന് കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ടി. ബ​ൽ​റാം. കേ​ര​ള​ത്തി​ൽ നി​ല​വി​ൽ അ​ഞ്ച് ജി​ല്ല​ക​ൾ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ബ​ൽ​റാ​മി​ന്‍റെ നി​രീ​ക്ഷ​ണം.

ഇ​തെ​ന്‍റെ പാ​ർ​ട്ടി​യു​ടേ​യോ മു​ന്ന​ണി​യു​ടേ​യോ ഔ​ദ്യോ​ഗി​ക അ​ഭി​പ്രാ​യ​മ​ല്ല എ​ന്നും എ​ന്‍റെ ത​ന്നെ സു​ചി​ന്തി​ത​മാ​യ അ​ന്തി​മാ​ഭി​പ്രാ​യ​മ​ല്ല എ​ന്ന് മു​ൻ​കൂ​ട്ടി വ്യ​ക്ത​മാ​ക്കു​ന്നു​വെ​ന്നും സൂ​ചി​പ്പി​ച്ച് ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ബെ​ൽ​റാം പോ​സ്റ്റ് പ​ങ്കു​വ​ച്ച​ത്.‌‌

'കേ​ര​ള​ത്തി​ൽ പു​തു​താ​യി അ​ഞ്ച് ജി​ല്ല​ക​ൾ​ക്കെ​ങ്കി​ലും സ്‌​കോ​പ്പു​ണ്ട്. ഇ​പ്പോ​ഴ​ത്തെ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളെ പു​ന:​ക്ര​മീ​ക​രി​ച്ച് ഒ​രു പു​തി​യ ജി​ല്ല കൂ​ടി ആ​വാം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളു​ടെ ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു പു​തി​യ ജി​ല്ല കൂ​ടി ആ​വാം, 

മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ ജി​ല്ല​ക​ളു​ടെ ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ര​ണ്ട് പു​തി​യ ജി​ല്ല​ക​ൾ​ക്ക് കൂ​ടി സാ​ധ്യ​ത​യു​ണ്ട്. മൂ​ന്ന് ജി​ല്ല​ക​ളെ അ​ഞ്ചാ​ക്കാം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ൾ​ക്കി​ട​യി​ൽ ഒ​രു പു​തി​യ ജി​ല്ല കൂ​ടി ആ​വാം. ച​ർ​ച്ച​ക​ൾ ന​ട​ക്ക​ട്ടെ'-​വി.​ടി. ബെ​ൽ​റാം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Leave A Comment